Sunday, May 6, 2012




Stretched Background Image





Smile

  • മടവൂര്‍ വിഭാഗം മുജാഹിദുകള്‍ എനിയ്ക്കു എന്നും ഒരു അത്ഭുതമായിട്ടാണ് തോന്നിയിട്ടുള്ളത്.കാരണം പിളരുന്നതിനു മുമ്പ് മുജാഹിടുകള്‍ക്ക് ഉണ്ടായിരുന്ന പല അഭിപ്രായങ്ങളും ഇപ്പോള്‍ അവര്‍ക്കില്ല.അന്ന് ജമാഅത്ത് പറയുകയും മുജാഹിദുകള്‍ എതിര്‍ക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും അവര്‍ ഇപ്പോള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഉദാഹരണങ്ങള്‍ പലതും ഉണ്ട്.ഒന്നുകില്‍ പഴയ മുജാഹിദ് വീക്ഷണം തുടരുക അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമിയില്‍ ചേരുക.രണ്ടും കേട്ട ഒരു നിലപാട് എടുത്തു രണ്ടും അല്ലാത്ത എന്തോ ഒന്ന് ആകാനുള്ള ശ്രമത്തില്‍ ഒന്നും അല്ലാതെ പോയികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.മടവൂര്‍ വിഭാഗം എ.പി വിഭാഗത്തില്‍ നിന്ന് എന്തൊക്കെ കാര്യത്തിലാണ് വ്യത്യാസമുള്ളത്?
     ·  ·  ·ഏപ്രില്‍ 22 11:46am-ന്

    • Anwar KmHashim Basheerകൂടാതെ മറ്റു 16 പേരുംഇതിഷ്ടപ്പെടുന്നു.

      • Aboo Backer മടവൂര്‍ വിഭാഗത്തെ ജമാഅത്തിന്റെ 'B ' ടീം എന്നും ഇഖ്വാനികള്‍ എന്നും മറു വിഭാഗം മുജാഹിദുകള്‍ കണ്ടറിഞ്ഞു പേര് നല്‍കിയിട്ടുണ്ട്, മൌലികമായ പല വിഷയങ്ങളിലും ലോക സലഫികള്‍ക്ക് ഇഖ്വനികളുടെയും ജമാഅതിന്റെയും ആദര്‍ശമാണ് ഉള്ളത് എന്ന് മടവൂര്‍ വിഭാഗം പണ്ഡിതന്‍ തന്നെ തുറന്നെഴുതിയിട്ടുണ്ട്,
        ഏപ്രില്‍ 22 11:48am-ന് ·  ·  2

      • Aboo Backer some comments removed from this thread
        ഏപ്രില്‍ 22 11:54am-ന് ·  ·  1

      • Younus Valasseri മടവൂര്‍ വിഭാകവും ജമാതും സഹകരിക്കുന്നത് പോലും മറ്റൊരു കോണിലൂടെ നോക്കി കാണുന്നു.
        http://hadeesnishedham.blogspot.in/2012/04/blog-post_21.html

        ഏപ്രില്‍ 22 11:59am-ന് · 

      • Tandasseri Rasheed എന്നാലും ജമാഅത്ത് ചെയ്യുന്ന പല നല്ല കാര്യങ്ങളും അംഗീകരിക്കാന്‍ മടവൂര്‍ മുജാഹിദിനും മടിയാണ് ...ഒരു തരം 'കോംപ്ലക്സ്'....
        ഏപ്രില്‍ 22 12:23pm-ന് ·  ·  6

      • Abdulla Ponani ദൈവമേ ഇവരെ ഒന്നിപ്പിക്കണേ
        ഏപ്രില്‍ 22 12:42pm-ന് ·  ·  1

      • Aboo Backer ആമീന്‍
        ഏപ്രില്‍ 22 12:44pm-ന് ·  ·  1

      • Aboo Backer ഗള്‍ഫ്‌ സലഫികളും മുജാഹിദ്‌ പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ എം ഐ മുഹമ്മദലി സുല്ലമി

        ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമികേതര ഭരണകൂടങ്ങളോടും കോടതികളോടും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫ്‌ സലഫികളുടെയും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെയും "മന്ഹജുകള്‍ " തമ്മില്‍ മൌലികമായ അന്തരമുണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ യഥാര്‍ത്ഥ ഇഖ്വാനികളുടെയും മൌദൂദികളുടെയും "മന്ഹജിലാ"ണ് ഗള്‍ഫ്‌ സലഫികള്‍ നിലകൊള്ളുന്നത് " (page 115)

        ഏപ്രില്‍ 22 12:45pm-ന് ·  ·  3

      • Shafeeq Mohammed കിനാലൂര്‍ സമരം ആരംപിച്ചപോള്‍ "ശബാബ്"മുഖ പ്രസംഗത്തില്‍ സമരം ചെയ്ത സംഘ ടനകളെ അനുകൂലിച്ചു ലേകനമെഴുതിയപോള്‍ സോളിടരിടിയെ മാത്രം വിട് കളഞ്ഞു, എന്നാല്‍ പിന്നീട് എല്ലാവരും സമരത്തിന്റെ പേരില്‍ സോളിടരിടിയെ ആക്രമിച്ചു തുടങ്ങിയപോള്‍ ശബാബ് എഴുതി സോളിഡാരിറ്റി ഇസ്ലാമിന്റെ മുഖം സമരത്തിലൂടെ മോശമകിയെന്നും , സമരം ചെയ്ത കൂട്ടത്തില്‍ ഇല്ലാതിരുന്ന സോളിടരിടിയെ(ശബാബിന്റെ കാഴ്ച്ചയില്‍ ) പുറത്താകിയെന്നുള്ള വാര്‍ത്ത‍ വരികയും ചെയ്തു
        ഏപ്രില്‍ 22 12:47pm-ന് ·  ·  9

      • Abdulla Ponani ഇവര്‍ എന്തിന്‍റെ പേരില്‍ ആണ്ണ്‍ രണ്ടയാതെ, ചുരുക്കി പറയാമോ
        ഏപ്രില്‍ 22 12:48pm-ന് · 

      • Abdulla Ponani എനിക്ക് ഇത് വരെ ഒരു പിടുത്തവും കിട്ടിയിട്ടില്ല
        ഏപ്രില്‍ 22 12:49pm-ന് · 

      • Shafeeq Mohammed finance,ego,power and culture
        ഏപ്രില്‍ 22 12:50pm-ന് ·  ·  1

      • Aboo Backer പെട്ടിപ്പാലം സമരത്തിലും സോളിടരിട്ടി ഉള്ളതായി ശബാബ് വായിച്ചാല്‍ കാണില്ല, പക്ഷെ സമരക്കാര്‍ക്ക് പോലീസിന്റെ തല്ലു കിട്ടിയതില്‍ സ്ത്രീകള്‍ ഉള്‍ പ്പെട്ടതിനു മുജാഹിദ് പഴി മുഴുവനും സോളിടാരിട്ടിക്കു നല്‍കുന്നുമുണ്ട്
        ഏപ്രില്‍ 22 12:56pm-ന് ·  ·  6

      • Muhsin Kpa ആമാശയത്തിനു വേണ്ടി ആശയത്തെയും തീനിനുവേണ്ടി ദീനിനെയും വില്പനയ്ക്ക് വെച്ചതുകൊണ്ട്.
        ഏപ്രില്‍ 22 1:39pm-ന് · 

      • Omar Bukhari teenul islam!
        ഏപ്രില്‍ 22 5:20pm-ന് ·  ·  3

      • Tandasseri Rasheed പിളര്‍പ്പിന്റെ സമയത്ത് നമ്മുടെ അമീര്‍ സിദിഖ് ഹസന്‍ സാഹിബ് പറഞ്ഞ കാര്യം ഒന്ന് കൂടി ഓര്‍ക്കുന്നു '' ദൌര്‍ ഭാഗ്യകരമായ ഈ ഭിന്നിപ്പ് ഒഴിവാകാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക ..ആത്മാര്‍ഥമായി ...ഈ പിളര്‍പ്പ് സംഭവിച്ചാല്‍ അതിന്റെ പരിണിത ഫലം നമ്മെ എതിര്‍ക്കാന്‍ ഒരു പാര്‍ട്ടി കൂടി ഉണ്ടാകുന്നു എന്നതാണ് ''
        ഏപ്രില്‍ 23 10:37am-ന് ·  ·  8

      • Abdul Gafoor Ap സ്വദരുദീനിന്റെ പ്രബോധനത്തിലെ സലഫികളെ കുറിച്ചുള്ള ലേഖനം എല്ലാവരെയും വയിപ്പിക്കുക
        ഏപ്രില്‍ 23 7:37pm-ന് ·  ·  1

      • CK Latheef മടവൂര്‍ വിഭാഗം ജമാഅത്തെ ഇസ്ലാമിയെ ഇപ്പോള്‍ എതിര്‍ക്കുന്നതെന്തിന് എന്നത് പഠിക്കേണ്ട ഒരു വിഷയമാണ്.
        ഏപ്രില്‍ 25 3:46pm-ന് ·  ·  1

      • CK Latheef എന്തുകൊണ്ട് ജമാഅത്തിനും മടവൂര്‍ വിഭാഗത്തിനും കൈകോര്‍ത്തുകൂടാ... എന്താണ് നമുക്കിടയിലുള്ള അഭിപ്രായ വ്യത്യാസം. എനിക്ക് തോന്നുന്നത് ലീഗ് രാഷ്ട്രീയം മാത്രമാണ് ഈ എതിര്‍പ്പിന് കാരണം എന്നാണ്.
        ഏപ്രില്‍ 25 3:48pm-ന് ·  ·  10

      • Shafeeq Mohammed they afraid ,AP mujahid
        ഏപ്രില്‍ 25 3:52pm-ന് ·  ·  1

      • Tandasseri Rasheed മടവൂര്‍ മുജാഹിദു കളുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടാനുള്ള സാഹചര്യം ഉണ്ടാക്കുക ....അവരുടെ wall ല്‍ നടക്കുന്ന ചര്‍ച്ച കൊണ്ട് പ്രയോജനം ഇല്ല ..
        ഏപ്രില്‍ 25 4:16pm-ന് · 

      • Ansari Kc മടവൂര്‍ മുജാഹിദിന്റെ ഗ്രൂപ്‌ ഏതാണ്..??
        ഏപ്രില്‍ 25 4:55pm-ന് · 

      • Aboobacker Karakunnu ഞങ്ങളാണ് യഥാര്‍ത്ഥ മൌദൂദിയുടെ ആളുകള്‍ എന്ന് അവര്‍ ജമാ അത്തുകാരോട് പറയുന്ന കാലം അധികം അകലെയാകില്ല.
        ഏപ്രില്‍ 27 12:18am-ന് ·  ·  7

      • Akbar Ali b+ group
        ഏപ്രില്‍ 27 8:14am-ന് · 

      • Niyas Ali മുജാഹിദ് പ്രസ്ഥാനം ശുദ്ധീകരിക്കപെടുകയാണ് അതിന്റെ തെളിവാണ് മടവൂര്‍ വിഭാഗ൦ ഇതില്‍ നിന്നും പിള്ളര്‍ന്നത്...
        ഏപ്രില്‍ 27 2:50pm-ന് · 

      • Abdul Gafoor Ap കാരക്കുന്ന് സാഹിബ്‌ ഇങ്ങനെ ഒരു സ്വപ്നം എങ്ങനെ കാണാന്‍ കഴിഞ്ഞു
        ഏപ്രില്‍ 27 8:06pm-ന് · 

      • Abu Mohamed മടവൂര്‍ ഗ്രൂപ്പിലെ ധാരാളം പണ്ഡിതന്മാര്‍ ജമാഅത്ത്മായി യോജിച് പോകണം, അഭിപ്രായവ്യത്യാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്ന് മനസിലാക്കിയവരാണ്. എന്നാല്‍ അത് തുറന്നുപറയാന്‍ അവര്‍ക്ക് സമയമായിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു എടുത്തുചാട്ടം ഒരു ശിതിലീകരനത്തിന് കാരണമാകും. ഹുസൈന്‍ മടവൂര്‍ ഉള്‍പ്പെടെയുള്ള ധാരാളം നേതാക്കള്‍ ഒരു തരം വിമര്‍ശനവും ജമാഅത്തിനെതിരെ ഉന്നയിക്കാറില്ല എന്നതാണ് ഇങ്ങിനെ പറയാനുള്ള കാരണം.
        ഏപ്രില്‍ 27 8:46pm-ന് ·  ·  6

      • Shabeeb Shabi madavoor group mujahidu alle,adikarathinu vendi avar pillarnnad anu,so nw v r perfect mujahuds...........
        ഏപ്രില്‍ 27 9:45pm-ന് ·  ·  1

      • Shafeeq Mohammed husain madavoor ,kinaloor samrathil jamath islaminte mugham vikruthamaki ennu paranju
        ഏപ്രില്‍ 28 5:30pm-ന് · 

      • Jawad Mohamed is there any facebook group for madavoor mujahid ?
        ഏപ്രില്‍ 29 4:06pm-ന് · 

      • Pma Nasar Doha പ്രബോധനവും ഇസ്‌ലാഹും ഉള്‍പ്പെടെ എല്ലാറ്റിന്റെയും ലക്‌ഷ്യം ദീന്‍ പൂര്‍ണ്ണമായി സ്ഥാപിക്കല്‍ തന്നെയാണ്‌ എന്നാ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ജമാത്തെ ഇസ്ലാമിയും

        പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി പ്രാധാന്യം കൊടുത്ത്‌ പ്രവത്തിക്കുന്ന മുജാഹിദും (മടവൂര്‍)രണ്ടും രണ്ടാണ് .

        ഏപ്രില്‍ 29 4:14pm-ന് ·  ·  1

      • Aboo Backer പ്രവാചകന്മാരുടെ ദൌത്യമായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയ 'ഇഖാമത്തുദ്ദീനിന്' വേണ്ടി പരിശ്രമിക്കുന്നവര്‍ പരലോക രക്ഷക്കല്ല പ്രവര്‍ത്തിക്കുന്നത് എന്നത് ഒരു മുജാഹിദ് കണ്ടു പിടുത്തമാണ്.

        അല്ലെങ്കിലും ലോകത്തൊരു ഇസ്ലാമിക സംഘടനയുമായി ഇവര്‍ക്ക് ബന്ധമില്ല, ഇവരുടെ ഉട്ടോപ്പ്യന്‍ ആദര്‍ശങ്ങളെ ആരും ഒട്ടു പരിഗണിച്ചിട്ടുമില്ല

        "മുജാഹിദ് പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും നയപരിപാടികളിലും പൂര്‍ണമായി യോജിപ്പുള്ള മറ്റേതെങ്കിലും സംഘടന ലോകത്തെവിടെയെങ്കിലും ഉള്ളതായി നാമിതുവരെ വാദിച്ചിട്ടില്ല, മനസിലാക്കിയിട്ടില്ല. (കേരള നദ്വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍, പേ. 9.)


        കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തോട് ലക്ഷ്യത്തിലും മാര്‍ഗത്തിലും പൂര്‍ണമായും യോജിപ്പുള്ള ഒരു സംഘടന മറ്റെവിടെയെങ്കിലുമുള്ളതായി നമുക്കറിയില്ല.''
        (ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും പേ. 9.)

        ഏപ്രില്‍ 29 4:30pm-ന് ·  ·  5


      • Mohammed Ridwan Pma Nasar Doha അപ്പോള്‍ പ്രവാചകന്മാര്‍ നിര്‍വഹിച്ച സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍  ഇസ്ലാമിന് പുറത്താണ് എന്നാണോ? അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ സമയം നഷ്ടപ്പെടുത്തുകയാണോ നിങ്ങളുടെ അഭിപ്രായത്തില്‍?
        ഏപ്രില്‍ 29 6:49pm-ന് ·  ·  1

      • Pma Nasar Doha പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്ഥാപനത്തിലോ ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ഒരു രാജ്യത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
        പരിഹാരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ ആളുകളോ ഗോത്രങ്ങളോ ,സംഘടനകളുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ആ പ്രശ്നംഇല്ലാഴ്മ ചെയ്യുക എന്ന മെച്ചപ്പെട്ട തീരുമാനം തന്നെ യാണ് പ്രവാചക മാതൃക കാണാന്‍ കഴിയുക .........

        ഏപ്രില്‍ 29 7:32pm-ന് ·  ·  1

      • Riyas Abdulsalam Pma Nasar Doha reference please
        ഏപ്രില്‍ 29 11:01pm-ന് · 

      • Mohammed Ridwan Pma Nasar Doha<<പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്ഥാപനത്തിലോ ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ഒരു രാജ്യത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
        പരിഹാരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ ആളുകളോ ഗോത്രങ്ങളോ ,സംഘടനകളുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ആ പ്രശ്നംഇല്ലാഴ്മ ചെയ്യുക എന്ന മെച്ചപ്പെട്ട തീരുമാനം തന്നെ യാണ് പ്രവാചക മാതൃക കാണാന്‍ കഴിയുക >> എന്നാല്‍ ഇതേ പ്രവാചക മാതൃക ആണോ മുജഹിദുകള്‍ പിന്‍ പറ്റുന്നത്?മുജാഹിദ് നേതൃത്വവും പ്രവര്‍ത്തകരും എന്താണ് ചെയ്യുന്നത് എന്ന് നോക്കൂ. നമ്മുടെ നാട്ടില്‍ മൊത്തം ജനങ്ങളെയോ മുസ്ലിമ്കലെയോ ബാധിക്കുന്ന ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ പറ്റുന്ന ഏറ്റവും പറ്റിയ സാഹചര്യം കോണ്ഗ്രസ് ഭരണത്തില്‍ വരുന്നതനെന്നാണ് കോണ്ഗ്രസ് മുജാഹിദ്-കള്‍ വാദിക്കുക. അതിനാല്‍ കോണ്ഗ്രസ് ഭരണത്തില്‍ അവര്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍ കോണ്ഗ്രസ് കാര്‍ അല്ലാത്ത മുജാഹിദ്-കള്‍ വിചാരിക്കുക കൊണ്ഗ്രസ്സിതര ഭരണം നിലവില്‍ വരാന്‍ ആയിരിക്കും. അപ്പോള്‍ ഒരേ പ്രശ്നം പരിഹരിക്കുവാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ പരസ്പര വിരുദ്ധമായ പാര്‍ട്ടി കളിലും മുന്നണി കളിലും അണി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇതിനു എന്ത് ന്യായീകരണം ആണ് താങ്കള്‍ക്ക് പറയാനുള്ളത്?

        ഏപ്രില്‍ 29 11:06pm-ന് · 

      • Pma Nasar Doha പറയാം .അതിനു മുന്‍പ്‌ ഒരു ചോദ്യം ......ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ (കേരളത്തില്‍ )സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുര്‍ആനും സുന്നത്തും പ്രകാരം തെറ്റാണോ ..?
        ഏപ്രില്‍ 30 12:33am-ന് ·  ·  1

      • Riyas Abdulsalam ചോദിച്ചത് തന്നെ തിരിച്ച് ചോദിക്കുന്നു !
        ഏപ്രില്‍ 30 6:34am-ന് · 

      • Aboo Backer Pma Nasar Doha അല്ലാഹുവിനും പ്രവാചകനും തെറ്റ് പറ്റി എന്ന് പറഞ്ഞില്ലല്ലോ, ഭാഗ്യം

        ഇഖാമത്തുദ്ദീന്‍ എന്ന് പ്രവാചകന്മാര്‍ക്കു അള്ളാഹു നല്‍കിയ ദൌത്യമാണ്, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പര ലോക രക്ഷക്ക് വേണ്ടി പ്രവര്ത്തിക്കുന്നവരല്ല എന്ന് പറയണമെങ്കില്‍ നിങ്ങള്‍ പിന്തുടരുന്ന ഇസ്ലാം വേറെ എന്തോ ആണ്

        ഏപ്രില്‍ 30 8:32am-ന് · 

      • Basil Ap തെറ്റ് ഒന്നുമില്ല , ഇസ്ലമിന്‍റെ പേരില്‍ ഉള്ളത് ഇസ്ലമിന്‍റെ പേരില്‍ ആകുന്നത് അല്ലെ നല്ലത് 
        ഏപ്രില്‍ 30 9:29am-ന് · 

      • Mohammed Ridwan ‎@Pma Nasar Doha & Basil Ap << പറയാം .അതിനു മുന്‍പ്‌ ഒരു ചോദ്യം ......ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ (കേരളത്തില്‍ )സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുര്‍ആനും സുന്നത്തും പ്രകാരം തെറ്റാണോ ..?>>
        ഇസ്ലാമില്‍ സാധ്യത ഇല്ലാത്ത അല്ലെങ്കില്‍ ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാന്‍ പറ്റാത്ത ഏതു സമൂഹ്യപ്രവര്തനമാണ് ഉള്ളത് സഹോദരാ? ഇസ്ലാം അല്ലെ സാമൂഹ്യപ്രവര്‍ത്തനം ലോകത്തിനു പഠിപ്പിച്ചത്? അത്തരം ഒന്നിനെ സി.പി.എമ്മിന്റെയോ കോണ്‍ഗ്രസിന്റെയോ മറ്റു സാംസ്ക്കാരിക സംഘടനയുടെയോ ആലയില്‍ കൊണ്ട് കെട്ടാന്‍ മാത്രം ഉള്ള ഒരു ഗതികേട് ഉള്ള ഒരു പ്രസ്ഥാനം ആണോ ഇസ്ലാം? ഒരു മുസ്ലിമിനെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അനിസ്ലാമിക സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടോ? താങ്കള്‍ പറഞ്ഞ രൂപത്തിലുള്ള സാമൂഹിക പ്രവര്‍ത്തനം മുസ്ലിംകളുടെ ഐക്യം തകര്‍ക്കില്ലേ?

        ഇനി അങ്ങനെ ഒരു സാമൂഹ്യപ്രവര്‍ത്തനം ഉണ്ട് എന്ന് തന്നെ വെക്കുക. ഒരു സാമൂഹ്യപ്രവര്‍ത്തനത്തിനു ഒരു ലക്‌ഷ്യം കാണുമെല്ലോ? ഒരേ "സാമൂഹ്യ"ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പ്രവര്‍ത്തകര്‍ ഒന്നിലധികം വിരുദ്ധ ദിശകളിലേക്ക് സഞ്ചരിക്കുന്നതു എത്രമാത്രം യുക്തിരഹിതം ആണെന്ന് സങ്കല്‍പ്പിച്ചു നോക്കൂ? ഉദാ: സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് കൊണ്ട് അശ്ലീലതക്കെതിരെ സാമൂഹ്യ പ്രവര്‍ത്തനം നടത്താന്‍ മുജാഹിദുകള്‍ തീരുമാനിച്ചു എന്ന് വെക്കുക. ഒരു കൂട്ടം മുജാഹിദുകള്‍ പറയും ഞങ്ങള്‍ കൊണ്ഗ്രസ്സില്‍ ചേര്‍ന്ന് അശ്ലീലതക്കെതിരെ സാമൂഹ്യ പ്രവര്‍ത്തനം നടത്തികൊള്ളാം. മറ്റൊരു കൂട്ടം മുജാഹിദുകള്‍ പറയും ഞങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്ന് അശ്ലീലതക്കെതിരെ സാമൂഹ്യ പ്രവര്‍ത്തനം നടത്തികൊള്ളാം. അങ്ങനെ ഓരോരുത്തരും ഓരോ ആവഴിക്ക് പോകും. ഇതാണോ ഇസ്ലാം നമ്മെ പഠിപ്പിച്ചത്? ഇങ്ങനെയാണോ വിശ്വാസികള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തേണ്ടത്? ഇനി മേല്‍ പറഞ്ഞ എല്ലാ രാഷ്ട്രീയ പാര്‍ട്ടി കളും ഇസ്ലാമിന്റെ താല്പര്യ പ്രകാരം ആയിര്‍ക്കുമോ പ്രവര്‍ത്തിക്കുക? കൊണ്ഗ്ര്സ്സുകാര്‍ പറയും സ്വവര്‍ഗ രതി നിയമ വിധേയം ആക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന്. മുജാഹിദ്-കള്‍ ആയ കൊണ്ഗ്രസ്സുകാര്‍ ഇത് അംഗീകരിച്ചു കൊടുക്കുമോ? മാര്‍ക്സിസ്റ്റുകാര്‍ പറയും അശ്ലീലത എന്നത് ഒരു തിന്മയെ അല്ല. മുജാഹിദ്-കള്‍ ആയ സി.പി.എമ്മികാര്‍ ഇത് അംഗീകരിച്ചു കൊടുക്കുമോ? ഇനി അവരൊക്കെ പ്രവര്‍ത്തിക്കുക അവരുടെ പാര്‍ട്ടി യുടെ താല്പര്യത്തിനു അനുസരിച്ച് ആവില്ലേ? അവരുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇസ്ലാമികമായ ഒരു ലക്‌ഷ്യം ഉണ്ടാകുമോ? ഒരു മതസംഘടനയില്‍ പെട്ട വര് തന്നെ രാഷ്ട്രീയത്തില്‍ എത്തുമ്പോള്‍ പരസപരം പോരടിക്കുന്നത് താങ്കള്‍ കാണുന്നില്ലേ?

        എന്റെ അഭിപ്രായത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തിന് അനിസ്ലാമിക സംഘടനകളുമായും മറ്റു സാംസ്ക്കാരിക സംഘടനകളുമായി സഹകരിക്കാന്‍ അനുവാദം ഉള്ളത് അതിനു ഇസ്ലാമില്‍ സാധ്യത ഇല്ലതിരിക്കുമ്പോളോ അല്ലെങ്കില്‍ അവരുമായി സഹകരിക്കുമ്പോള്‍ കൂടുതല്‍ നന്മ ഉണ്ടാകും എന്ന് തോന്നുമ്പോഴോ മാത്രമാണ്. അത് തന്നെ ഇസ്ലാമിക നതൃത്വം കൂടിയലോചിച്ച്ചു തീരുമാനിക്കുമ്പോള്‍ മാത്രം ആണ് അത് ഇസ്ലാമികം ആവുന്നത്.

        ഏപ്രില്‍ 30 10:06pm-ന് · 

      • Pma Nasar Doha Aboo Backer ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ ,പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്‍റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ. തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ.
        മെയ് 1 12:21am-ന് ·  ·  1

      • Aboo Backer Pma Nasar Doha ഇഖാമത്തുദ്ദീന്‍ എന്ന് പ്രവാചകന്മാര്‍ക്കു അള്ളാഹു നല്‍കിയ ദൌത്യമാണ്, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പര ലോക രക്ഷക്ക് വേണ്ടി പ്രവര്ത്തിക്കുന്നവരല്ല എന്ന് പറയണമെങ്കില്‍ താങ്കള്‍ക്ക് ദീന്‍ എന്താണെന്ന് പിടി കിട്ടിയിട്ടില്ല എന്ന് കരുതേണ്ടി വരും
        മെയ് 1 9:03am-ന് · 

      • Pma Nasar Doha Aboo Backer ..ഒന്നുകൂടി ആവര്‍ത്തിച്ചു പറയുന്നു ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഈ ജീവിതത്തിലെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ ,പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്‍റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ. തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ.
        മെയ് 2 8:54am-ന് · 

      • Aboo Backer അപ്പോള്‍ പ്രവാചകന്മാര്‍ക്കു അല്ലാഹു നിശചിയിച്ചു നല്‍കിയ ഇഖാമതുദ്ദീന്‍ ഇപ്പറഞ്ഞ വകുപ്പില്‍ പെടില്ലേ ? മുജഹിടുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും പഠിപ്പിക്കുകയാണോ ?
        മെയ് 2 8:57am-ന് · 

      • Pma Nasar Doha Aboo Backer ..പ്രബോധനത്തിന് പ്രാധാന്യം എന്ന് പറയുമ്പോള്‍ മറ്റൊന്നും ഇസ്ലാമില്‍ ഇല്ല എന്ന് അതിനര്‍ഥമില്ല .
        മെയ് 2 9:09am-ന് · 

      • Aboo Backer എന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ താങ്കള്‍ ധൈര്യപ്പെടുന്നില്ല

        അപ്പോള്‍ പ്രവാചകന്മാര്‍ക്കു അല്ലാഹു നിശചിയിച്ചു നല്‍കിയ ഇഖാമതുദ്ദീന്‍ ഇപ്പറഞ്ഞ വകുപ്പില്‍ പെടില്ലേ ? മുജഹിടുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും പഠിപ്പിക്കുകയാണോ ?

        മെയ് 2 9:13am-ന് · 

      • Younus Valasseri Pma Nasar Doha പ്രബോധനവും ഇസ്ലാഹും ഉള്പ്പെടെ എല്ലാറ്റിന്റെയും ലക്ഷ്യം "ദീന് പൂര്ണ്ണമായി സ്ഥാപിക്കല്" തന്നെയാണ് എന്നാ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ജമാത്തെ ഇസ്ലാമിയും

        പരലോക രക്ഷക്കായി ജനങ്ങളില് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി പ്രാധാന്യം കൊടുകൊടുത്ത് പ്രവത്തിക്കേണ്ടത് മടവൂര് മുജാഹിദും രണ്ടും രണ്ടാണ് >>> നൂഹിനോട് കല്പിച്ചതും നിനക്ക് നാം ബോധനം നല്കിയതും ഇബ്രാഹിം, മൂസ, ഈസ എന്നിവരോട് കല്പിച്ച്ചതുമായ കാര്യം- "നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" നിങ്ങള് അതില് ഭിന്നിക്കതിരിക്കുക. പ്രവാച്ചകന്മാരോട് കല്പിച്ചതു ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്തു എന്നതാണോ മടവൂര് വിഭാകത്തിനു ജമാതിനോട് പിണക്കത്തിന് കാരണം ! പരമമായ ലക്‌ഷ്യം പരലോകം ആണ് അത് ജമാതിനും മുജാഹിധിനും ഒന്ന് തന്നെ യാണ്. പക്ഷെ പ്രവാചകന്മാരെ അയച്ചപ്പോള്‍ അവരോടു എന്ത് സ്ഥാപിക്കാന്‍ കല്പിച്ചോ അത് ഒരു പ്രസ്ഥാനം ഏറ്റെടുത്തു എന്നത് ഇത്ര വലിയ തെറ്റാണോ ?

        മെയ് 2 9:40am-ന് ·  ·  2

      • Younus Valasseri Pma Nasar Doha ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ ,പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്‍റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ. തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ.>> ഇതില്‍ ആര്കെങ്കിലും അഭിപ്രായ വിത്യാസമില്ലല്ലോ ? ഒരാളെങ്കിലും നേരയാ പാതയിലേക്ക് ആവാന്‍ കാരണമായാല്‍ ഭൂമിയില്‍ മറ്റെന്തു നെടുന്നതിനെക്കളും ഉത്തമം ആണ്.
        മെയ് 2 9:44am-ന് ·  ·  2

      • Pma Nasar Doha Mohammed Ridwan ശരി ,വാദത്തിനു വേണ്ടി സമ്മതിച്ചു തരുന്നു ... .നിങ്ങള്‍
        മാര്‍കിസ്റ്റിനോ കോണ്‍ഗ്രസിനോ മറ്റു സാംസ്ക്കാരിക സംഘടനക്കോ വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലേ..അവര്‍ക്ക്‌ അവരുടെ ലക്ഷ്യം നടപ്പിലാകാന്‍ വേണ്ടി വോട്ടു ചെയ്തിട്ടില്ലേ ...
        അവരൊക്കെ പ്രവര്‍ത്തിക്കുന്നത് അവരുടെ പാര്‍ട്ടി യുടെ താല്പര്യത്തിനു അനുസരിച്ചോ അതോ ഇസ്ലാമികമായ ലക്‌ഷ്യത്തിനു വേണ്ടിയോ ?

        ഇസ്ലാമില്‍ സാധ്യത ഇല്ലാത്ത അല്ലെങ്കില്‍ ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാന്‍ പറ്റാത്ത ഏതു സമൂഹ്യപ്രവര്തനമാണ് ഉള്ളത് സഹോദരാ?
        ഇസ്ലാം അല്ലെ സാമൂഹ്യപ്രവര്‍ത്തനം ലോകത്തിനു പഠിപ്പിച്ചത്? അത്തരം ഒന്നിനെ മാര്‍ക്സിസ്റ്റി ന്‍റെയോ കോണ്‍ഗ്രസിന്റെയോ മറ്റു സാംസ്ക്കാരിക സംഘടനയുടെയോ ആലയില്‍ കൊണ്ട് കെട്ടാന്‍ മാത്രം ഉള്ള ഒരു ഗതികേട് ഉള്ള ഒരു പ്രസ്ഥാനം ആണോ ഇസ്ലാം?
        ഒരു മുസ്ലിമിനെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അനിസ്ലാമിക സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടോ?
        നിങ്ങള്‍ മൂല്യം നോക്കി സി പി.എമ്മിനോ കോണ്‍ഗ്രസിനോ ചെയ്ത വോട്ടുകള്‍ മുസ്ലിംകളുടെ ഐക്യം തകര്‍ക്കില്ലേ?

        മെയ് 2 12:54pm-ന് · 

      • Aboo Backer Pma Nasar Doha ഒരു മുജാഹിദ് എന്ന നിലക്ക് മുകളിലെ താങ്കളുടെ ചോദ്യങ്ങള്‍ക്ക് നിലനില്‍പ്പില്ല, പാര്‍ട്ടി അങ്ങത്വമെടുത്തു അതിന്റെ പ്രത്യയഷശ്ത്രത്തിനു വേണ്ടി യാത്നിക്കുന്നവരന് മുജഹിടുകള്‍
        മെയ് 2 12:55pm-ന് · 

      • Shafeek T Maqar Kodungallour ഇവിടെ പ്രസക്തമായി തോന്നുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ അതാത് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ശെരിയാണെന്നു വിശ്വസിക്കുകയും അത് നടപ്പിലാകാന്‍ ശ്രമിക്കുകയും പാര്‍ട്ടി നിലപാടുകള്‍ മാറ്റാത്തിടത്തോളം അതുമായി നന്നായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു അഥവാ താനൊരു കോണ്‍ഗ്രസ് കാരനാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ എല്ലാ നയനിലപാടുകള്‍ വിടാതെ പിന്തുടരുന്നു. ഇവിടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സംബന്തിച്ച്ചിടത്തോളം ഒരു താല്‍കാലിക എന്നാല്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ആ പാര്‍ട്ടിയുടെ വികൃതമായ നയനിലപാടുകളെ തള്ളിക്കളയുകയും തുറന്നെതിര്‍ക്കുകയും ചെയ്യുന്നു. ഇവിടെ മുജാഹിദ് പ്രവര്ത്തകര്‍ ഈ വെത്യാസം ശെരിക്കും മനസ്സിലാക്കേണ്ടതാണ്‍.
        മെയ് 2 1:26pm-ന് · 

      • Abdulla Ponani ജീവിതത്തിന്റെ പരമമായ ലക്ഷ്യ പ്രവര്‍ത്തനത്തിന്റെ ,പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിന്‍റെ പ്രാധാന്യം മറ്റു പ്രവര്‍ത്തങ്ങള്‍ക്ക് ഇല്ല തന്നെ. തങ്ങളാല്‍ മറ്റൊരാള്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സമ്പത്ത് ഇല്ല തന്നെ.>>>>പള്ളിയില്‍ ഇസ്ലാം പുറത്ത്‌ ഏതായാലും കുഴപ്പം എല്ലാ അല്ലിയോ Pma Nasar Doha
        മെയ് 2 1:29pm-ന് · 

      • Mohammed Ridwan Pma Nasar Doha താങ്കള്‍ സമൂഹ്യപ്രവര്തനത്തില്‍ നിന്നും പെട്ടെന്ന് വോട്ടിങ്ങിലേക്ക് വിഷയം മാറ്റിയത് എന്തുകൊണ്ട് എന്നറിയില്ല. സാമൂഹ്യപ്രവര്‍ത്തനം ഇസ്ലാമിന്റെ അഡ്രെസ്സില്‍ നടത്താന്‍ പറ്റാത്ത ഒരു സാഹചര്യം ഉണ്ടെങ്കില്‍ മാത്രമല്ലെ അനിസ്ലാമിക സംഘടനകളുടെ കീഴില്‍ നിന്ന് കൊണ്ട് അത് നടത്ത്തെണ്ടാതുള്ളൂ? ഇനി അങ്ങനെ നടത്തുകയാണെങ്കില്‍ തന്നെ അതില്‍ (1) മുജാഹിദുകള്‍ എന്തിനാണ് വിവിധ കക്ഷികളില്‍ ചേര്‍ന്ന് ഭിന്നിക്കുന്നത്? ഒരേ ലക്ഷ്യമാനെങ്കില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു കൂടെ?
        (2) മതസംഘടന എന്ന നിലക്ക് മുജാഹിദുകള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുമ്പോള്‍ ഉണ്ടാവുന്ന ഇസ്ലാമികമായ ലക്‌ഷ്യവും ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയ കൊണ്ഗ്രസിനും സി.പി.എമ്മിനും ഉണ്ടാവുമോ സഹോദരാ?
        (3) കൊണ്ഗ്രസിലും സി.പി.എമ്മിലും ലീഗിലും ചേര്‍ന്ന് വിവിധ കക്ഷികളായി ഭിന്നിച്ചുകൊണ്ട് വിരുദ്ധ ദിശയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുമ്പോള്‍ ആണോ അതല്ല, ഒന്നിച്ചു അണി ചേര്‍ന്ന ഐക്യത്തോടെ ഇസ്ലാമികമായനിയ്യത്തോടെ ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആണോ അല്ലാഹുവിന്റെ സഹായം ഉണ്ടാവുകയും അത് ലക്‌ഷ്യം നേടുകയും ചെയ്യുക?
        (4) സാമൂഹ്യമായി ചെയ്യേണ്ട ഏതെന്കിലും കര്‍മ്മങ്ങളില്‍ ഭിന്നിക്കാന്‍ നബി(സ) അനുവാദം നല്കിയിരുന്നോ?

        മെയ് 2 5:58pm-ന് ·  ·  2

      • Mohammed Ridwan ഇനി താങ്കള്‍ പറഞ്ഞ വോട്ടിങ്ങിന്റെ കാര്യം: ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുന്നത് അനിസ്ലാമിക പാര്‍ട്ടി കളുടെ ഇംഗിതത്തിനു അനുസരിച്ച് അല്ല. സംഘടന ഇസ്ലാമികമായി എടുത്ത തീരുമാനം ആണ്. അതിനാല്‍ അത് ഇസ്ലാമികമാണ്. എന്നാല്‍ മുജാഹിദുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ അവര്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതു അനിസ്ലാമികമാണ്.
        ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുന്നത് ഇസ്ലാമിക മാര്‍ഗമായ കൂടിയചനയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത ശേഷം ആണ്. അതുകൊണ്ട് തന്നെ അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ കുറ്റക്കാര്‍ ആവുകയില്ല. കാരണം, ഇന്ത്യയിലെ മൊത്തം ജനങ്ങളുടെയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നന്മ ലക്‌ഷ്യം വെച്ചാണ്‌ അത്തരം തീരുമാനം എടുക്കുന്നത്. . അതിലൂടെ അന്തിമമായി ലക്‌ഷ്യം അല്ലാഹുവിന്റെ പ്രീതിയും. അല്ലാതെ അനിസ്ലാമിക പാര്‍ട്ടികളുടെ ഇംഗിതമല്ല. അനിസ്ലാമിക പാര്‍ട്ടികളെ പോലെ ഭൌതികമായ ഒരു താല്പര്യവും അതില്‍ ഇല്ല. ഒരു നന്മക്ക് വേണ്ടി തല്ക്കാലം തമ്മില്‍ ഭേദം തൊമ്മനെ തിരഞ്ഞെടുക്കുന്നു എന്ന് മാത്രം.
        എന്നാല്‍ മുജാഹിദുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് അനിസ്ലാമികമാണ്. കാരണം അവരുടെ ആദ്യത്തെയും അവസാനത്തെയും ലക്‌ഷ്യം ആ പാര്‍ട്ടിയുടെ അല്ലെങ്കില്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ താല്പര്യങ്ങള്‍ അന്ന്. അല്ലാഹുവിന്റെ തൃപ്തി അല്ല. ((അതുകൊണ്ടാല്ലോ അവര്‍ രാഷ്ട്രീയത്തില്‍ എത്തുമ്പോള്‍ വിവിധ കക്ഷികളായി ഭിന്നിക്കുന്നതും))

        മെയ് 2 5:59pm-ന് ·  ·  3

      • Mohammed Ridwan താങ്കള്‍ പറയുന്നത് ജമാഅത്തെ ഇസ്ലാമി അനിസ്ലാമിക പാര്‍ട്ടി കളെ വോട്ടു ചെയ്തു വിജയിപ്പിക്കുമ്പോള്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും എന്നാണ്. മുജാഹിദുകള്‍ വിവിധ കക്ഷികളായി ഭിന്നിച്ചു വിവിധ പാര്‍ട്ടികളില്‍ ചേര്‍ന്ന് അവയുടെ ആദര്‍ശവും ലക്ഷ്യവും അംഗീകരിച്ചു അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ജമാഅത്തെ ഇസ്ലാമി ഇല്സമികമായ ഒരു ലക്‌ഷ്യം മുന്‍ നിര്‍ത്തി ഇസ്ലാമികമായ ഒരു മാര്‍ഗത്തിലൂടെ തീരുമാനമെടുത്ത്‌ താല്‍ക്കാലികമായി ഒരു പാര്‍ട്ടി യെ പിന്തുണക്കുന്നതും ഒരു പോലെ ആണോ? അങ്ങനെയെങ്കില്‍ ബഹുദൈവാരാധകരായ റോമും അഗ്നിയാരാധകരായ പേര്‍ഷ്യയും തമ്മില്‍ യുദ്ധം നടന്നപ്പോള്‍ നബി(സ)യും സഹാബികളും റോം ജയിക്കണം എന്ന് ആഗ്രഹിച്ചത്‌ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചു എന്ന് താങ്കള്‍ പറയേണ്ടി വരില്ലേ? റോം ജയിക്കുക എന്നതായിരുന്നു അന്ന് ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഗുണകരം എന്നത് കൊണ്ടാണ് മുസ്ലിംകള്‍ അതിനു വേണ്ടി ആഗ്രഹിച്ചത്‌.
        അവസാനമായി ഞാന്‍ മുമ്പ്‌ ചോദിച്ച ചോദ്യം ഒന്ന് കൂടി ആവര്‍ത്തിക്കുന്നു. സാമൂഹ്യമായി ചെയ്യേണ്ട ഏതെന്കിലും കര്‍മ്മങ്ങളില്‍ ഭിന്നിക്കാന്‍ നബി(സ) അനുവാദം നല്‍കുകയോ സഹാബികള്‍ ഭിന്നിക്കുകയോ ചെയ്തിരുന്നോ?

        മെയ് 2 6:05pm-ന് ·  ·  1

      • Pma Nasar Doha Younus Valasseri നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" എന്ന അതിശയ പ്രയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ?

        നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" നിങ്ങള് അതില് ഭിന്നിക്കതിരിക്കുക...

        ഇതു ഏതു ആയത്താണ്....?

        Abdulla Ponani പള്ളിയില്‍ ഇസ്ലാം പുറത്ത്‌ ഏതായാലും കുഴപ്പം എല്ലാ അല്ലിയോ

        ഇത് ബാലിശമായ ദുരാരോപണം................

        മെയ് 3 8:35am-ന് · 

      • Abdulla Ponani entaanne dheen Pma Nasar Doha
        മെയ് 3 8:37am-ന് · 

      • Mohammed Ridwan Pma Nasar Doha???
        മെയ് 3 8:55am-ന് ·  ·  1

      • Pma Nasar Doha Mohammed Ridwan ?താങ്കള്‍ സമൂഹ്യപ്രവര്തനത്തില്‍ നിന്നും പെട്ടെന്ന് വോട്ടിങ്ങിലേക്ക് വിഷയം മാറ്റിയത് എന്തുകൊണ്ട് എന്നറിയില്ല.

        =വോട്ടു ചെയ്താലും സാമുഹ്യ പ്രവര്‍ത്തനമായാലും പാര്‍ട്ടിയുടെ ലക്ഷ്യമോ ഇസ്ലാമിന്റെ ലക്‌ഷ്യമോ നടപ്പിലാകുന്നത് ?
        ജനങ്ങള്‍ക്ക്‌ സേവനമാകുന്ന സാമുഹ്യ പ്രവര്‍ത്തനമാണോ അതല്ല
        നിങ്ങള്‍ വോട്ടു ചെയ്തു രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്‌ഷ്യം നടപ്പിലാകുന്നതോ വലിയ തെറ്റ് ...
        ജനങ്ങള്‍ക്ക്‌ സേവനമാകുന്ന സാമുഹ്യ പ്രവര്‍ത്തനം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അതു അനിസ്ലാമികവും വോട്ടു ചെയ്താല്‍ അത് ഇസ്ലാമികവും കണ്ടെത്താനുള്ള അളവ് കോല്‍ എന്താണ് ...?
        .

        ?ഒരു മുസ്ലിമിനെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അനിസ്ലാമിക സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടോ? താങ്കള്‍ പറഞ്ഞ രൂപത്തിലുള്ള സാമൂഹിക പ്രവര്‍ത്തനം മുസ്ലിംകളുടെ ഐക്യം തകര്‍ക്കില്ലേ?

        =നിങ്ങള്‍ മൂല്യം നോക്കി സി പി.എമ്മിനോ കോണ്‍ഗ്രസിനോ വോട്ടു ചെയ്യുമ്പോള്‍ നിങ്ങളെ അന്ഗീകരികാത്ത കേരളത്തിലെ മുസ്ലിം ഭൂരിപക്ഷം എങ്ങിനെയാണ് ഐക്യപ്പെടുക

        ? മുജാഹിദുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ അവര്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതു അനിസ്ലാമികമാണ്.

        =ജമാത്തുകാര്‍ വെട്ടു ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ വോട്ടു എങ്ങിനെയാണ് ഇസ്ലാമികമാകുന്നതു

        ?ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുന്നത് ഇസ്ലാമിക മാര്‍ഗമായ കൂടിയചനയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത ശേഷം ആണ്

        =ഇസ്ലാമിക മാര്‍ഗമായ കൂടിയചനയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത ശേഷമായാലും രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ വോട്ടു എങ്ങിനെയാണ് ഇസ്ലാമികമാകുന്നതു..?

        ?എന്നാല്‍ മുജാഹിദുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് അനിസ്ലാമികമാണ്. കാരണം അവരുടെ ആദ്യത്തെയും അവസാനത്തെയും ലക്‌ഷ്യം ആ പാര്‍ട്ടിയുടെ അല്ലെങ്കില്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ താല്പര്യങ്ങള്‍ അന്ന്. അല്ലാഹുവിന്റെ തൃപ്തി അല്ല

        =ഇത് ബാലിശമായ ദുരാരോപണം................

        ?ജമാഅത്തെ ഇസ്ലാമി ഇല്സമികമായ ഒരു ലക്‌ഷ്യം മുന്‍ നിര്‍ത്തി ഇസ്ലാമികമായ ഒരു മാര്‍ഗത്തിലൂടെ തീരുമാനമെടുത്ത്‌ താല്‍ക്കാലികമായി ഒരു പാര്‍ട്ടി യെ പിന്തുണക്കുന്നതും ഒരു പോലെ ആണോ?

        =താല്‍ക്കാലികമായി ഒരു പാര്‍ട്ടി യെ പിന്തുണക്കുമ്പോള്‍ ആ
        രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ പിന്തുണ എങ്ങിനെ യാണ് ഇസ്ലാമികമാകുന്നതു ...?
        മാര്‍ക്സിസ്റ്റി ന്‍റെയോ കോണ്‍ഗ്രസിന്റെയോ മറ്റു സാംസ്ക്കാരിക സംഘടനയുടെയോ ആലയില്‍ കൊണ്ട് പിന്തുണ കെട്ടാന്‍ മാത്രം ഉള്ള ഒരു ഗതികേട് ഉള്ള ഒരു പ്രസ്ഥാനം ആണോ ഇസ്ലാം?

        മെയ് 3 1:42pm-ന് · 

      • Pma Nasar Doha Mohammed Ridwan
        ?ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുന്നത് അനിസ്ലാമിക പാര്‍ട്ടി കളുടെ ഇംഗിതത്തിനു അനുസരിച്ച് അല്ല. സംഘടന ഇസ്ലാമികമായി എടുത്ത തീരുമാനം ആണ്. അതിനാല്‍ അത് ഇസ്ലാമികമാണ്.

        =ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുമ്പോള്‍ അവരുടെ( രാഷ്ട്രിയക്കാരുടെ ) ഇന്ഗിതംമല്ലേ നടപ്പിലാകുന്നത് ?
        സംഘടന ഇസ്ലാമികമായി എടുത്ത തീരുമായാലും രാഷ്ട്രിയ സംഘടനയുടെ ലക്‌ഷ്യം നടപ്പിലാകാന്‍ അല്ലെ സഹായിക്കുന്നത് ..?

        ? മതസംഘടന എന്ന നിലക്ക് മുജാഹിദുകള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുമ്പോള്‍ ഉണ്ടാവുന്ന ഇസ്ലാമികമായ ലക്‌ഷ്യവും ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയ കൊണ്ഗ്രസിനും സി.പി.എമ്മിനും ഉണ്ടാവുമോ സഹോദരാ?

        =ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുമ്പോള്‍ ,സാമൂഹ്യപ്രവര്‍ത്തനം നടത്തുമ്പോള്‍ ഇസ്ലാമികമായ ലക്‌ഷ്യവും ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയ കൊണ്ഗ്രസിനും സി.പി.എമ്മിനും ഉണ്ടാവുമോ സഹോദരാ?

        ?സാമൂഹ്യമായി ചെയ്യേണ്ട ഏതെന്കിലും കര്‍മ്മങ്ങളില്‍ ഭിന്നിക്കാന്‍ നബി(സ) അനുവാദം നല്‍കുകയോ സഹാബികള്‍ ഭിന്നിക്കുകയോ ചെയ്തിരുന്നോ?

        = സംഘടനാ കൂടിയാലോചനയിലൂടെ മികച്ച തിരുമാനമായി ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ (കേരളത്തില്‍ )സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുര്‍ആനും സുന്നത്തും പ്രകാരം തെറ്റാണോ ..?
        ഈ ചോദ്യത്തിന്റെ മറുപടിയില്‍ ഉണ്ട് താങ്കളുടെ ചോദ്യത്തിന്റെ മറുപടി ...

        മെയ് 3 1:42pm-ന് · 

      • Younus Valasseri Pma Nasar Doha ഇതു ഏതു ആയത്താണ്....?>> 42: 13 شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ
        മെയ് 3 2:06pm-ന് ·  ·  1

      • Younus Valasseri Pma Nasar Doha ഇവിടെ അള്ളാഹു പ്രവച്ചകന്മാരോട് കല്പിച്ചതും ജമാത്ത്ത്കാര്‍ അവരുടെ ലക്‌ഷ്യമായി ഭരണ ഘടനയില്‍ എഴിതിയതും ഇഖാമതു ദീന്‍ ആണ് http://www.jihkerala.org/jamaat/aims.htm
        മെയ് 3 2:08pm-ന് · 

      • Younus Valasseri എന്നതിനെ ദീനിനെ നേരം വണ്ണം നില നിര്‍ത്തുക എന്നാണു http://www.hudainfo.com/Translation.aspഅര്‍ഥം കൊടുത്തത്
        മെയ് 3 2:13pm-ന് ·  ·  1

      • Younus Valasseri മുന്‍ വേദഗ്രന്ഥങ്ങളായ തൌറാതും ഇഞ്ചീലും ജീവിതത്തില്‍ പ്രയോഗവത്കരിക്കുക (5: 66), അല്ലാഹുവിന്റെ പരിധികള്‍ പാലിക്കുക (2: 229),
        പൊളിഞ്ഞു വീഴാറായ മതില്‍ ശരിയാക്കി സ്ഥാപിക്കുക (18: 77), മതത്തില്‍ ഏകാഗ്രതയോടെ നിലയുറപ്പിക്കുക(10: 105), സാക്ഷ്യം വഹിക്കുക (65: 2) എന്നീ അര്‍ഥങ്ങളിലും ഖുര്‍ആന്‍ ഇഖാമത് പ്രയോഗിച്ചതായി കാണാം.

        മെയ് 3 2:14pm-ന് ·  ·  1

      • Younus Valasseri ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുമ്പോള്‍ അവരുടെ( രാഷ്ട്രിയക്കാരു...ടെ ) ഇന്ഗിതംമല്ലേ നടപ്പിലാകുന്നത് ?
        സംഘടന ഇസ്ലാമികമായി എടുത്ത തീരുമായാലും രാഷ്ട്രിയ സംഘടനയുടെ ലക്‌ഷ്യം നടപ്പിലാകാന്‍ അല്ലെ സഹായിക്കുന്നത് ..?>> പ്രവര്‍ത്തനം നിയ്യത് അനുസരിചാണല്ലോ. ഒരാള്‍ വോട്ടു ചെയ്യുന്നത് അവരുടെ(രാഷ്ട്രീയക്കാരുടെ) ഉദ്ദേശം നടപ്പിലാക്കാന്‍ ആണെങ്കില്‍ അത് ശിര്‍ക്ക്‌ ആയി തീരും. താഴെയുള്ള സൗദി ഫത്‌വ ബോര്‍ഡിന്റെ ഫത്വയില്‍ അത് ക്ലിയര്‍ ആകും. """"അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.

        അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ..”( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407) നിന്ന്

        മെയ് 3 2:24pm-ന് ·  ·  2

      • Younus Valasseri സംഘടനാ കൂടിയാലോചനയിലൂടെ മികച്ച തിരുമാനമായി ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ (കേരളത്തില്‍ )സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുര്‍ആനും സുന്നത്തും പ്രകാരം തെറ്റാണോ ..?>>> ഈ പറയുന്ന സംഘടനകള്‍ അവരുടെ അടിസ്ഥാനപരമായി വെക്കുന്നത് കമ്യുനിസമോ മാര്കിസമോ സോഷ്യലിസമോ ആണ്. എന്താണ് ജനാതിപത്യത്തെ കുറിച്ച് തന്നെ സലഫി വീക്ഷണം താഴെ നോക്കൂ."ജനാധിപത്യം പല ഘടകങ്ങളുമുള്ക്കൊ ള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്മാകണത്തിനുള്ള പരമാധികാരം അത് ജനങ്ങള്ക്ക്ക നല്കുന്നു എന്നതാണ്. നിയനിര്മാംണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'' (അശ്ശര്ഖുവല്‍ ഔസ്വത് 18.4.2011).ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഗ്രഹിക്കുകയും,മാനവ നന്മയിലും നീതിയിലും അതിന്റെ സം‌വിധാനം മനസ്സിലാക്കുകയും ചെയ്ത,നീതി രാഷ്ട്രീയം ശരീഅത്തിന്റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറ്റൊരു രാഷ്ട്രീയ നയം ആവിഷ്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല" (ശബാബ് :02/11/1977)
        മെയ് 3 2:35pm-ന് ·  ·  4

      • Pma Nasar Doha നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" എന്ന അതിശയ പ്രയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? എന്ന ചോദ്യത്തിന് കുറിച്ചൊന്നും പറഞ്ഞില്ല .

        സ്ഥാപിക്കുക എന്ന പദത്തിന് ആശയം ചെറിയ കുട്ടികള്‍ക്കും മനസിലാകുന്നതാണ്.പദാര്‍ത്ഥ മായ വസ്തുവിനെ സ്ഥാപിക്കാം .പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് ....

        ഭിന്നിക്കരുത് ;ദീനിനെ നേരം വണ്ണം നില നിര്‍ത്തുക (തുടര്‍ന്ന് കൊണ്ട് പോകുക )എന്ന് പറഞ്ഞാല്‍ കാര്യം തിരിയും .പ്രവാചകന്മാര്‍ക്കു നിര്‍ദ്ദേശിക്കപ്പെട്ടതിലൊരു കാര്യം മാത്രമാണിത് .
        നീതി യോടെയും സൂക്ഷ്മതയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ പരലോക രക്ഷക്കായി ഏകദൈവാരധനയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാവാചകന്മാരുടെ പ്രബോധനരിതിതന്നെയാണ് ഖുര്‍ ആനിലും ഹദീസിലും നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയുക ."ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' എന്ന് അല്ലാഹു നബിയോട് കല്‍പ്പിക്കുന്നതും പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ..


      • Aboo Backer ആദ്യം സ്ഥാപിക്കപ്പെട്ട ഒരു കാര്യമല്ലേ നില നിര്‍ത്താന്‍ പറ്റൂ :)

        ഇഖമാതുദീനില്‍ പരലോകം പുറത്തല്ല എന്നാ മിനിമം അറിവെങ്കിലും താങ്കളുടെ മനസ്സില്‍ സ്ഥാപിച്ചാലെ താങ്കള്‍ക്ക് ഈ സംവാദം കൊണ്ട് കാര്യമുണ്ടാവൂ

        വെള്ളിയാഴ്ച 12:52pm-ന് ·  ·  2

      • Abu Mohamed Pma Nasar Doha <<സ്ഥാപിക്കുക എന്ന പദത്തിന് ആശയം ചെറിയ കുട്ടികള്‍ക്കും മനസിലാകുന്നതാണ്.പദാര്‍ത്ഥ മായ വസ്തുവിനെ സ്ഥാപിക്കാം .പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് >>

        =നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക തുടങ്ങിയ അര്‍ത്ഥങ്ങലാണ് ഒരു ആശയം സ്ഥാപിക്കുക എന്നത് കൊണ്ട് ഉദ്ധേഷിക്കുനത്. തത്വത്തിലുള്ളതും എന്നാല്‍ പ്രയോഗത്തില്‍ ഇല്ലാത്തതുമായ കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിനെയും 'സ്ഥാപിക്കുക' എന്ന് പ്രയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് സ്കൂള്‍, അത് ഒരു പദാര്‍ത്ഥമല്ല, എന്നാല്‍ ഒരു സ്ഥാപനമാണ്.

        വെള്ളിയാഴ്ച 2:02pm-ന് ·  ·  1

      • Pma Nasar Doha Abu Mohamed ഉദാഹരണത്തിന് സ്കൂള്‍, അത് ഒരു പദാര്‍ത്ഥമല്ല, എന്നാല്‍ ഒരു സ്ഥാപനമാണ്.

        ദൃശ്യ പ്രപഞ്ചത്തിലെ എല്ലാത്തിന്റെയും അടിസ്ഥാന ഘടകം പദാര്‍ഥമാണ് .പദാര്‍ത്ഥത്തെ ഖരം ദ്രാവകം വതകം എന്നിങ്ങനെ മനുഷ്യരുടെ എളുപ്പത്തിനായി തിരിച്ചിട്ടുണ്ട് .ഉദാഹരണത്തിന് സ്കൂള്‍, അത് ഒരു പദാര്‍ത്ഥമല്ല, എന്നാല്‍ ഒരു സ്ഥാപനമാണ് എന്ന് പറയുന്നത് പദാര്‍ത്ഥത്തെ കുറിച്ച് അറിവില്ലഴ്മയാണ് .
        പദാര്‍ത്ഥ മായ വസ്തുവിനെ സ്ഥാപിക്കാം .പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചത് കാര്യം എളുപ്പത്തില്‍ തിരിയാന് വേണ്ടിയാണ് ..


      • Abu Mohamed Pma Nasar Doha <<പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചത് കാര്യം എളുപ്പത്തില്‍ തിരിയാന് വേണ്ടിയാണ് ..>>
        = വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു: നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക തുടങ്ങിയ അര്‍ത്ഥങ്ങലാണ് ഒരു ആശയം സ്ഥാപിക്കുക എന്നത് കൊണ്ട് ഉദ്ധേഷിക്കുനത്.

        സ്കൂള്‍ ഒരു പദാര്‍ത്ഥമാണ് എന്ന് പറയുന്ന താങ്കളോട് സംസാരിച്ചിട്ട് കാര്യമില്ല എന്നറിയാം,
        ഇന്ന് സ്കൂള്‍ ഇല്ല എന്ന് പറഞ്ഞാല്‍ പദാര്‍ത്ഥമില്ല എന്ന് പറയാന്‍ പറ്റുമോ ?
        പദാര്‍ത്ഥത്തിന്‍റെ ഏതു രൂപത്തിലാണ് സ്കൂള്‍ ഉള്‍പ്പെടുന്നത് എന്ന് പറഞ്ഞുതന്നാല്‍ വളരെ ഉപകാരമായിരുന്നു.


      • Pma Nasar Doha സ്കൂള്‍എന്ന സ്ഥാപനം പദാര്‍ത്ഥമല്ലാതെ മറ്റെന്താണ് ?സ്ഥാപനം എന്ന മേറ്റര്‍ പദാര്‍ത്ഥ അതീതമാണോ ...?

        أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ഖുര്‍ ആനിലെ ഈ ആയത്തിന് നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്ന് ഏതു മുഫസ്സിറാണു പറഞ്ഞിട്ടുള്ളത് .


      • Abu Mohamed Pma Nasar Doha <<സ്കൂള്‍എന്ന സ്ഥാപനം പദാര്‍ത്ഥമല്ലാതെ മറ്റെന്താണ് ?>>
        പദാര്‍ത്ഥത്തിന്‍റെ ഏതു രൂപത്തിലാണ് സ്കൂള്‍ ഉള്‍പ്പെടുന്നത് എന്ന് പറഞ്ഞുതന്നാല്‍ വളരെ ഉപകാരമായിരുന്നു.

        പദാര്‍ത്ഥമാണ് എന്നതും, പദാര്‍ത്ഥ അതീതമാണ് എന്നതും രണ്ടും രണ്ടാണ്. പദാര്‍ത്ഥ അതീതം എന്ന ചര്‍ച്ച നമുക്കിപ്പോള്‍ പ്രസക്തമല്ല. ഒരു ആശയം പ്രചരിപ്പിക്കാന്‍ എത്രമാത്രം പദാര്‍ത്ഥവുമായി ബന്ധമുണ്ടോ അത്രത്തോളം ബന്ധമോ, അല്ലെങ്കില്‍ അതിലേറയോ ഒരു ബന്ധം മാത്രം സ്കൂളിനും ഉണ്ടാകും.

        <<أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ഖുര്‍ ആനിലെ ഈ ആയത്തിന് നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്ന് ഏതു മുഫസ്സിറാണു പറഞ്ഞിട്ടുള്ളത് >>
        See thafseer ibn Abaas (r)
        (saying: Establish the religion) Allah commanded all the prophets to establish Religion and to be in agreement about Religion, (and be not divided therein) do not disagree regarding Religion.

        സഹോദരാ, പറയണം Establish എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നല്‍കാവുന്ന അര്‍ഥം എന്താണ് ?

        വെള്ളിയാഴ്ച 8:17pm-ന് ·  ·  1

      • Mohammed Ridwan Pma Nasar Dohaസഹോദരാ, പറയണം Establish എന്ന് പറഞ്ഞാല്‍ മലയാളത്തില്‍ നല്‍കാവുന്ന അര്‍ഥം എന്താണ് ?

      • Pma Nasar Doha സ്കൂള്‍എന്ന സ്ഥാപനം ഖര രൂപത്തിലുള്ള പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ് .
        ദ്രവ്യം പ്രപഞ്ചം അല്ലെങ്കില്‍ പദാര്‍ത്ഥം ലോകംഎന്നതിന്‍റെ ബാലപാഠം അറിയാത്ത രൂപത്തില്‍ എന്തക്കെയോ താങ്കള്‍ടൈപ്പ് ചെയ്യുന്നു .

        establish =ഉറപ്പിക്കുക ,സമര്ത്ഥിക്കുക ,നിലനിര്‍ത്തുക ,സ്ഥാപിക്കുക ,ദൃഡീകരിക്കുക ,പ്രമാണീകരിക്കുക,തൊഴിലില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ അര്‍ഥങ്ങള്‍ establish നുണ്ട് .പക്ഷെ നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്നീ അര്‍ഥങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല ..

        ശനിയാഴ്ച 12:21am-ന് · 

      • Abu Mohamed Pma Nasar Doha <<സ്കൂള്‍എന്ന സ്ഥാപനം ഖര രൂപത്തിലുള്ള പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ് .>>
        =സ്കൂള്‍ എന്ന സ്ഥാപനമല്ല ഖര രൂപത്തിലുള്ള പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്. സ്കൂള്‍ എന്ന സ്ഥാപനത്തിന്‍റെ കെട്ടിടമാണ് ഖര രൂപത്തിലുള്ള പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്. കെട്ടിടമുണ്ടായാല്‍ സ്കൂള്‍ ആവില്ല. സ്കൂള്‍ ഉണ്ടാവാന്‍ കെട്ടിടം ഉണ്ടാവണം എന്ന് നിര്‍ബന്ധവുമില്ല.
        ആശയ പ്രചരണം നടത്തുന്ന മര്‍ക്കസുദ്ധഅവ എന്ന കെട്ടിടവും പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ്.

        ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ ഒരു പദാര്‍ത്ഥമാണോ എന്നതാണ് നമ്മുടെ വിഷയം ? കെട്ടിടമല്ല നമ്മുടെ വിഷയം ?

        ശനിയാഴ്ച 4:19am-ന് ·  ·  1

      • Abu Mohamed <<നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്നീ അര്‍ഥങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല ..>>
        ="സ്ഥാപിക്കുക " എന്ന അര്‍ഥം ഉള്ളതായി താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. അത്ര മതി. ആ പദം അംഗീകരിക്കാത്തതായിരുന്നു നമ്മുടെ ചര്‍ച്ചയുടെ തുടക്കം.
        മുമ്പ്‌ പറഞ്ഞത്‌ മറക്കരുത്:
        <<സ്ഥാപിക്കുക എന്ന പദത്തിന് ആശയം ചെറിയ കുട്ടികള്‍ക്കും മനസിലാകുന്നതാണ്.പദാര്‍ത്ഥ മായ വസ്തുവിനെ സ്ഥാപിക്കാം .പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് >>

        ശനിയാഴ്ച 4:40am-ന് ·  ·  1

      • Aboo Backer പടച്ചോനെ ദീന്‍ പഠിപ്പിക്കുന്ന മുജാഹിദുകള്‍, മൂപ്പര്‍ ആ ആയതു മുന്‍പ് കണ്ടിട്ട് കൂടി ഇല്ല, ദയനീയം
        ശനിയാഴ്ച 8:54am-ന് · 

      • Aboo Backer ‎>>>ഈ ദീനിനെ നിലനിര്‍ത്തുവിന്‍, അതില്‍ ഭിന്നിക്കരുത് <<<

        ഇങ്ങനെയാണ് തഫ്ഹീമില്‍ കൊടുത്തിരിക്കുന്നത്‌, നില നിര്‍ത്തുക എന്നാ അര്‍ഥം കൊടുക്കാം എന്ന് ഇമാം നാസര്‍ ദോഹ സമ്മതിച്ചു തന്ന സ്ഥിതിക്ക് ഇനിയും തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല

        ശനിയാഴ്ച 9:03am-ന് ·  ·  1

      • Pma Nasar Doha ‎? നിലനിര്‍ത്തുക" എന്ന അര്‍ഥം ഏത് ഇംഗ്ലീഷ് - മലയാളം Dictionery യാണ് നല്കീട്ടുള്ളത് ?

        ajin corporates software technologies,ENGLISH MALAYALAM DICTIONARY

        ?"സ്ഥാപിക്കുക " എന്ന അര്‍ഥം ഉള്ളതായി താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ.
        establish നു സ്ഥാപിക്കുക മാത്രമല്ല ഉറപ്പിക്കുക ,സമര്ത്ഥിക്കുക ,നിലനിര്‍ത്തുക ,,ദൃഡീകരിക്കുക ,പ്രമാണീകരിക്കുക,തൊഴിലില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ അര്‍ഥങ്ങള്‍ ഉണ്ടെന്നു തന്നെയാണ് ഞാന്‍ പറയുന്നത് .

        أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ഖുര്‍ ആനിലെ ഈ ആയത്തിന് നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്ന് ഏതു മുഫസ്സിറാണു പറഞ്ഞിട്ടുള്ളത് ?
        എന്ന ചോദ്യം പിന്നെയും ബാക്കി .

        ?ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ ഒരു പദാര്‍ത്ഥമാണോ എന്നതാണ് നമ്മുടെ വിഷയം ?
        സ്കൂള്‍എന്ന സ്ഥാപനം പദാര്‍ത്ഥം തന്നെ (സ്കൂള്‍ എന്ന പദമല്ല)

        ശനിയാഴ്ച 9:04am-ന് · 

      • Abu Mohamed ദീന്‍ സ്ഥാപിക്കുക എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം ?
        ശനിയാഴ്ച 9:06am-ന് · 

      • Abu Mohamed <<നടപ്പിലാക്കുക, പ്രയോഗത്തില്‍ വരുത്തുക എന്നീ അര്‍ഥങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല ..>>
        ="സ്ഥാപിക്കുക " എന്ന അര്‍ഥം ഉള്ളതായി താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. അത്ര മതി. ആ പദം അംഗീകരിക്കാത്തതായിരുന്നു നമ്മുടെ ചര്‍ച്ചയുടെ തുടക്കം.
        മുമ്പ്‌ പറഞ്ഞത്‌ മറക്കരുത്:
        <<സ്ഥാപിക്കുക എന്ന പദത്തിന് ആശയം ചെറിയ കുട്ടികള്‍ക്കും മനസിലാകുന്നതാണ്.പദാര്‍ത്ഥ മായ വസ്തുവിനെ സ്ഥാപിക്കാം .പദാര്‍ത്ഥ മല്ലാത്തത് എങ്ങിനെയാണ് സ്ഥാപിക്കുന്നത് >>

        ശനിയാഴ്ച 9:07am-ന് · 

      • Aboo Backer സ്ഥാപിക്കപ്പെടാത്ത എന്താണ് ഇവര്‍ നില നിര്‍ത്താന്‍ പറയുന്നത് ?
        ശനിയാഴ്ച 9:14am-ന് ·  ·  1

      • Aboo Backer Pma Nasar Doha ഇഖാമത്തുദീന്‍ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ച പദത്തിന് മലയാളത്തില്‍ ഏതൊക്കെ അര്‍ഥം കൊടുക്കാം ?
        ശനിയാഴ്ച 9:17am-ന് ·  ·  1

      • Younus Valasseri Pma Nasar Doha നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" എന്ന അതിശയ പ്രയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? എന്ന ചോദ്യത്തിന് കുറിച്ചൊന്നും പറഞ്ഞില്ല .>>>>ഈ ഒരു ആയതാണ്(42:13) ഇകാമത് ദീന്‍ എന്ന് JIH അതിന്റെ ഭരണ ഘടനയില്‍ ചേര്‍ക്കാന്‍ കാരണം. ഇകാമത് ദീന്‍ എന്നതിന് അര്‍ഥം അതിശയത്തോടെ പ്രയോഗിച്ചു എന് താങ്കള്‍ പറയാന്‍ കാരണം ? എനിക്ക് അതില്‍ ഒരു അതിശയവും തോന്നിയില്ല.(ജമാഅതെ ഇസ്ലാമി അതിന്റെ ലക്ഷ്യത്തെ വ്യവഹരിക്കാന്‍ 42: 13-ല്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച ഇഖാമതുദ്ദീന്‍ ആണ് ഏറ്റവും ഉചിതമെന്ന് തീരുമാനിച്ചു JIH BARANA GADANAYIL NINNU)
        ശനിയാഴ്ച 9:45am-ന് ·  ·  1

      • Mohammed Ridwan Pma Nasar Doha ?വോട്ടു ചെയ്താലും സാമുഹ്യ പ്രവര്‍ത്തനമായാലും പാര്‍ട്ടിയുടെ ലക്ഷ്യമോ ഇസ്ലാമിന്റെ ലക്‌ഷ്യമോ നടപ്പിലാകുന്നത് ?
        =നടപ്പിലാവുന്നത് എന്താണ് എന്ന് നോക്കി അല്ല അതിന്റെ പ്രവര്‍ത്തനത്തിന്റെ ഫലം തീരുമാനിക്കപ്പെടുന്നത്. മറിച്ച് നമ്മുടെ നിയ്യത് അനുസരിച്ച് ആണ്. നമുക്ക്‌ സാധ്യമാവുന്ന രൂപത്തില്‍ നല്ല ഉദ്ദേശത്തോട് കൂടി അനുവദനീയമായ മാര്‍ഗത്തില്‍ നാം പ്രവര്‍ത്തിക്കുക. ബാക്കി അല്ലാഹുവിനു വിട്ടു കൊടുക്കുക. അതാണ് ഖുര്‍ആനിന്‍റെയും സുന്നത്തിന്റെയും നിര്‍ദേശം.
        ?ജനങ്ങള്‍ക്ക്‌ സേവനമാകുന്ന സാമുഹ്യ പ്രവര്‍ത്തനമാണോ അതല്ല നിങ്ങള്‍ വോട്ടു ചെയ്തു രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്‌ഷ്യം നടപ്പിലാകുന്നതോ വലിയ തെറ്റ് ...
        =ഈ ചോദ്യം കോണ്ഗ്രസിന്റെയും ലീഗിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും ആദര്‍ശവും ലക്ഷ്യവും അംഗീകരിച്ചു അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓരോ മുജാഹിദ്‌ സഹോദരങ്ങളും, അവരെ അത്തരം പാര്‍ട്ടികള്‍ക്ക്‌ വീതം വെച്ച് നല്‍കുന്ന മുജാഹിദ് നേതൃത്വവും സ്വയം ചോദിക്കട്ടെ. താങ്കള്‍ അത്തരം ഒരു പാര്‍ട്ടിയുടെ വക്താവെങ്കില്‍ താങ്കളും അല്ലാഹുവോട് സമാധാനം പറയേണ്ടിവരും എന്ന് സ്നേഹബുദ്ധ്യാ ഓര്‍മ്മപ്പെടുത്തുന്നു.
        സാമൂഹ്യപ്രാധാന്യമുള്ള ഒരു വിഷയത്തില്‍ നമ്മള്‍ ഇസ്ലാമികമായ ഒരു ലക്‌ഷ്യം വെച്ച് സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചു ഇസ്ലാമിക മാര്‍ഗമായ ശൂറയിലൂടെ ഒരു തീരുമാനത്തിലെത്തി ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനു രണ്ടു കൂലിയുണ്ട് എന്ന ഇസ്ലാമിക തത്വവും ഓര്‍ക്കുക.

        ശനിയാഴ്ച 6:44pm-ന് · 

      • Mohammed Ridwan ‎?ജനങ്ങള്‍ക്ക്‌ സേവനമാകുന്ന സാമുഹ്യ പ്രവര്‍ത്തനം ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അതു അനിസ്ലാമികവും വോട്ടു ചെയ്താല്‍ അത് ഇസ്ലാമികവും കണ്ടെത്താനുള്ള അളവ് കോല്‍ എന്താണ് ...?
        =താഴെ പറയുന്നതാണ് അളവ് കോല്‍:
        انما الاعمال بالنيات
        കൂടുതല്‍ വിശദീകരണവും അതിനു സലഫീ പണ്ഡിതന്മാരുടെ തന്നെ ഫത്‌വയും ആവശ്യമെന്കില്‍ അറിയിക്കുക.
        ഒരു കൂട്ടര്‍ക്കു സാമൂഹ്യസേവനം ലീഗില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇവരുമായി ഭിന്നിച്ചുകൊണ്ട് മറ്റൊരു കൂട്ടര്‍ക്കു സാമൂഹ്യസേവനം നേരെ എതിര് വശത്തേക്ക് പോകുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി യില്‍ പ്രവര്‍ത്തിക്കുന്നത്!!! സമൂഹ്യപ്രവര്തനതിന്റെ മാനദണ്ഡം നിശ്ചയിക്കുന്ന നിങ്ങളുടെ അളവുകോലും ഒന്നും വ്യക്തമാക്കാമോ?
        ?ഒരു മുസ്ലിമിനെ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അനിസ്ലാമിക സംഘടനകളെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ടോ?
        =ഇല്ല. ഈ ചോദ്യം താങ്കള്‍ സ്വയം ചോടിക്കെണ്ടതല്ലേ?
        ?താങ്കള്‍ പറഞ്ഞ രൂപത്തിലുള്ള സാമൂഹിക പ്രവര്‍ത്തനം മുസ്ലിംകളുടെ ഐക്യം തകര്‍ക്കില്ലേ?
        =ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്ന മാതൃകാഇസ്ലാമിക സമൂഹം എന്ന് സ്വയം പരിചയപ്പെടുതുന്ന മുജാഹിദ്‌ സംഘടന സാമൂഹ്യ പ്രവര്‍ത്തന രംഗത്തെത്തുമ്പോള്‍ ലീഗ് മുജാഹിദും കോണ്‍ഗ്രസ് മുജാഹിദും മാര്‍ക്സിസ്റ്റ് മുജാഹിദും ആയി ഭിന്നിക്കുന്നു. ഈ ഭിന്നിപ്പിന് സാധുത നല്കുകയും ന്യായീകരിക്കുകയും അങ്ങനെ അണികളെ സ്വയം ഭിന്നിപ്പിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ ഒരു വശത്ത്.
        ഇസ്ലാമികമായ ഒരു ലക്‌ഷ്യം വെച്ച് സാധ്യതകളും സാഹചര്യങ്ങളും പരിഗണിച്ചു ഇസ്ലാമിക മാര്‍ഗമായ ശൂറയിലൂടെ ഒരു തീരുമാനത്തിലെത്തി ഐക്യത്തോടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ജമാഅത്തെ ഇസ്ലാമി മറുവശത്തും. മുജാഹിദുകള്‍ അതിനോട് സഹകരിക്കുന്നില്ല എന്ന് മാത്രമല്ല എല്ലാ വിധ അനിസ്ലാമിക പാര്‍ട്ടികളുടെയും സഹകരണത്തോടെ ജമാഅത്തിന്റെ ഇസ്ലാമികമായ പ്രവര്‍ത്തനങ്ങല്ക്കെതിരെ ദുഷ്പ്രചരണം അഴിച്ചു വിടുകയും അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളാണോ ജമാഅത്ത് ഐക്യം തകര്‍ക്കുന്നു എന്ന് പരിതപിക്കുന്നത്?!!!

        ശനിയാഴ്ച 6:45pm-ന് · 

      • Mohammed Ridwan ‎?നിങ്ങള്‍ മൂല്യം നോക്കി സി പി.എമ്മിനോ കോണ്‍ഗ്രസിനോ വോട്ടു ചെയ്യുമ്പോള്‍ നിങ്ങളെ അന്ഗീകരികാത്ത കേരളത്തിലെ മുസ്ലിം ഭൂരിപക്ഷം എങ്ങിനെയാണ് ഐക്യപ്പെടുക.
        ഇതിനു മറുപടി പറയേണ്ടത് മുസ്ലിം ഭൂരിപക്ഷത്തെ ലീഗ്-മുജാഹിദും കോണ്‍ഗ്രസ്-മുജാഹിദും മാര്‍ക്സിസ്റ്റ്-മുജാഹിദും ആയി ഭിന്നിക്കാന്‍ വിടുന്ന മുജാഹിദ്‌ നേതൃത്വം ആണ്.

        ശനിയാഴ്ച 6:45pm-ന് · 

      • Mohammed Ridwan ‎?ജമാത്തുകാര്‍ വെട്ടു ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ വോട്ടു എങ്ങിനെയാണ് ഇസ്ലാമികമാകുന്നതു?
        =انما الاعمال بالنيات
        കൂടുതല്‍ വിശദീകരണവും അതിനു സലഫീ പണ്ഡിതന്മാരുടെ തന്നെ ഫത്‌വയും ആവശ്യമെന്കില്‍ അറിയിക്കുക.
        ?ഇസ്ലാമിക മാര്‍ഗമായ കൂടിയചനയുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത ശേഷമായാലും രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ വോട്ടു എങ്ങിനെയാണ് ഇസ്ലാമികമാകുന്നതു..?
        ?താല്‍ക്കാലികമായി ഒരു പാര്‍ട്ടി യെ പിന്തുണക്കുമ്പോള്‍ ആ
        രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ പിന്തുണ എങ്ങിനെ യാണ് ഇസ്ലാമികമാകുന്നതു ...?
        =ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കിതരാം: കോണ്ഗ്രസ്സും മാര്‍ക്സിസ്റ്റു പാര്‍ട്ടിയും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് വെക്കുക. കോണ്ഗ്രസ് അധികാരത്തില്‍ വന്നാല്‍ ആ പഞ്ചായത്തില്‍ ഒരു വ്യഭിചാരശാലകള്‍ക്കും മദ്യഷാപ്പുകള്‍ക്കും ലൈസന്‍സ് നല്‍കും. എന്നാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി അത് നല്‍കില്ല. ഇത് മനസ്സിലാക്കിയ ആ പഞ്ചായത്തിലെ മുജാഹിദ്‌ വിഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ ജയിപ്പിക്കാന്‍ കൂടിയാലോചിച്ച് ഒരു തീരുമാനമെടുക്കുന്നു. എന്നാല്‍ കൊണ്ഗ്രസ്സുകരായ മറ്റു മുസ്ലിംകള്‍ എന്തുതന്നെ ആയാലും കോണ്ഗ്രസ്സിനെ ജയിപ്പിക്കണം എന്ന നയം സ്വീകരിക്കുന്നു. ഇവിടെ മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ലക്‌ഷ്യം ഇസ്ലാമികമല്ലാതതിനാല്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ തീരുമാനിച്ച മുജാഹിദ്‌-കളുടെ തീരുമാനം ഇസ്ലാമികമല്ല എന്ന് ത്നകള്‍ പറയുമോ? ഇവിടെ മുജാഹിദ്‌-കളുടെ ലക്‌ഷ്യം ഒരു തിന്മ തടയാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയെ തല്ക്കാലം വിജയിപ്പിക്കുക എന്നതാണ്.
        ജമാഅത്തെ ഇസ്ലാമി ഒരു മുന്നണിയെ പിന്തുണക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരു പാട് ഘടകങ്ങള്‍ പരിഗണിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും രാജ്യത്തിനും ഏറ്റവും ഗുണകരം എന്ന് തോന്നുന്ന ഒരു തീരുമാനം കൈക്കൊള്ളുന്നു. തീരുമാനം ശരി എങ്കില്‍ രണ്ടു കൂലിയും തെറ്റായിരുന്നു എങ്കില്‍ ഒരു കൂലിയും ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

        ശനിയാഴ്ച 6:47pm-ന് · 

      • Mohammed Ridwan ‎?എന്നാല്‍ മുജാഹിദുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് അനിസ്ലാമികമാണ്. കാരണം അവരുടെ ആദ്യത്തെയും അവസാനത്തെയും ലക്‌ഷ്യം ആ പാര്‍ട്ടിയുടെ അല്ലെങ്കില്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ താല്പര്യങ്ങള്‍ അന്ന്. അല്ലാഹുവിന്റെ തൃപ്തി അല്ല

        ?ഇത് ബാലിശമായ ദുരാരോപണം................
        =ഇത് ബാലിശമായ ദുരാരോപണം ആണോ? എങ്കില്‍ നിങ്ങള്‍ പറയൂ, ഒരു ലീഗുകാരനായ മുജാഹിദ്‌ രാഷ്ട്രീയത്തില്‍ ലീഗിന്റെ ആദര്‍ശവും ലക്ഷ്യവും പ്രയോഗത്തില്‍ വരുത്താനല്ലേ ശ്രമിക്കുക? ഒരു കൊണ്ഗ്രസ്സുകാരന്‍ ആയ മുജാഹിദ്‌ രാഷ്ട്രീയത്തില്‍ കൊണ്ഗ്രസിന്റെ ആദര്‍ശവും ലക്ഷ്യവും പ്രയോഗത്തില്‍ വരുത്താനല്ലേ ശ്രമിക്കുക? ഒരു മാര്‍ക്സിസ്റ്റകാരന്‍ ആയ മുജാഹിദ്‌ രാഷ്ട്രീയത്തില്‍ മാര്‍ക്സിസ്റ്റപാര്‍ട്ടിയുടെ ആദര്‍ശവും ലക്ഷ്യവും പ്രയോഗത്തില്‍ വരുത്താനല്ലേ ശ്രമിക്കുക?
        മുജാഹിദ്‌ സംഘടനയുടെ ആദര്‍ശവും ലക്ഷ്യവും പ്രയോഗത്തില്‍ വരുത്താന്‍ വേണ്ടി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെന്കിലും മുജാഹിദ്‌ പ്രവരതകന്‍ ഉണ്ടോ?

        ശനിയാഴ്ച 6:48pm-ന് · 

      • Mohammed Ridwan ‎?മാര്‍ക്സിസ്റ്റി ന്‍റെയോ കോണ്‍ഗ്രസിന്റെയോ മറ്റു സാംസ്ക്കാരിക സംഘടനയുടെയോ ആലയില്‍ കൊണ്ട് പിന്തുണ കെട്ടാന്‍ മാത്രം ഉള്ള ഒരു ഗതികേട് ഉള്ള ഒരു പ്രസ്ഥാനം ആണോ ഇസ്ലാം?
        =മേല്‍ പറഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുജാഹിദുകള്‍ എടുക്കുന്ന നിലപാടിന്റെ ഉദാഹരണം ഒന്ന് കൂടി വായിച്ചാല്‍ ഈ സംശയത്തിനു മറുപടി കണ്ടെത്താം.
        ?ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുമ്പോള്‍ അവരുടെ( രാഷ്ട്രിയക്കാരുടെ ) ഇന്ഗിതംമല്ലേ നടപ്പിലാകുന്നത് ?
        സംഘടന ഇസ്ലാമികമായി എടുത്ത തീരുമായാലും രാഷ്ട്രിയ സംഘടനയുടെ ലക്‌ഷ്യം നടപ്പിലാകാന്‍ അല്ലെ സഹായിക്കുന്നത് ..?
        =മേല്‍ പറഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുജാഹിദുകള്‍ എടുക്കുന്ന നിലപാടിന്റെ ഉദാഹരണം ഒന്ന് കൂടി വായിച്ചാല്‍ ഈ സംശയത്തിനു മറുപടി കണ്ടെത്താം.
        ?ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുമ്പോള്‍ ,സാമൂഹ്യപ്രവര്‍ത്തനം നടത്തുമ്പോള്‍ ഇസ്ലാമികമായ ലക്‌ഷ്യവും ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയ കൊണ്ഗ്രസിനും സി.പി.എമ്മിനും ഉണ്ടാവുമോ സഹോദരാ?
        =ഉണ്ടാവില്ല. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുന്നതു മുജാഹിദുകളെപ്പോലെ രാഷ്ട്രീയ പാര്‍ട്ടി കളുടെ നിര്‍ദേശം അനുസരിച്ചു കൊണ്ടല്ല. ജമാഅത്ത് നേതൃത്വത്തിനെ തീരുമാനമനുസരിച്ചു കൊണ്ടാണ്.

        ശനിയാഴ്ച 6:48pm-ന് · 

      • Mohammed Ridwan ‎?സംഘടനാ കൂടിയാലോചനയിലൂടെ മികച്ച തിരുമാനമായി ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഇസ്‌ലാമിന്റെ അഡ്രസില്‍ നടത്തപ്പെടാതെ (കേരളത്തില്‍ )സി.പി.എമ്മിലോ കോണ്‍ഗ്രസിലോ മറ്റു സാംസ്ക്കാരിക സംഘടനയിലോ ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനം നടത്തുന്നതു ഖുര്‍ആനും സുന്നത്തും പ്രകാരം തെറ്റാണോ ..?
        =സംശയം വേണ്ട, തെറ്റ് തന്നെ. കാരണം ഭിന്നിക്കാതിരിക്കുക എന്നതാണ് ഖുറാന്റെയും പ്രവാചകന്റെയും കല്‍പ്പന. അപ്പോള്‍ പിന്നെ ഒരേ ലക്ഷ്യമുള്ള സല്ക്കര്‍മ്മമായ സമൂഹ്യപ്രവര്തനത്തിനു വേണ്ടി വിവിധ കക്ഷികളായി പിരിഞ്ഞു ഭിന്നിച്ചു നില്‍ക്കുന്ന, പരസ്പരം മത്സരിച്ചും പോരടിച്ചും പ്രവര്‍ത്തിക്കുന്ന അനിസ്ലാമിക പാര്‍ട്ടികളുടെ ആദര്‍ശവും ലക്ഷ്യവും അംഗീകരിച്ചു പ്രവര്‍ത്തിക്കുക എന്നത് വന്‍കുറ്റം തന്നെ. ഖുറാനും സുന്നത്തും പിന്‍പറ്റുന്നു എന്നവകാശപ്പെടുന്ന ഒരു ഇസ്ലാമിക സംഘടന തന്നെ അതിനു അണികളെ അതിനു വേണ്ടി വിടുക എന്നത് ആ കുറ്റത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സഹോദരന്‍ Yoonus Vallassery quote ചെയ്ത ശൈഖ്‌ ഇബ്ന്‍ ബസിന്റെ ഫത്‌വ വായിച്ചു നോക്കുക.

        ശനിയാഴ്ച 6:48pm-ന് · 

      • Pma Nasar Doha Mohammed Ridwanമുജാഹിദുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ അവര്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതു അനിസ്ലാമികമാണ്.

        pma nasar ജമാത്തുകാര്‍ വോട്ടു ചെയ്യുമ്പോള്‍ ,(ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ )രാഷ്ട്രീയ പാര്‍ട്ടിയുടെയും ലക്‌ഷ്യം ഇസ്ലാമികമാല്ലാതതിനാല്‍ വോട്ടു എങ്ങിനെയാണ് ഇസ്ലാമികമാകുന്നതു?

        Mohammed Ridwan انما الاعمال بالنيات

        ഇത് കേട്ടാല്‍ തോന്നും നിങ്ങള്‍ക്ക് മാത്രമേ നിയ്യത്ത് ഉള്ളൂ എന്ന് ,(ഇത് തന്നെയല്ലേ മറ്റു മുസ്ലീം സംഘടനകളുടെയും ന്യായം ) ....തെറ്റിദ്ധാരണ അതിന്റെ അനന്തര ഫലമായി ദുരാരോപണങ്ങളും ...

        താങ്കള്‍ മുന്‍പ്‌ പറഞ്ഞതും (അവസാനം ഇവിടെ ടൈപ്പ് ചെയ്തതും ) അതിനു അതെ രൂപത്തില്‍ തിരിച്ച് ചോദിച്ചതും കാര്യപ്രസക്തമായ കാര്യങ്ങളെല്ലാ എന്ന് എനിക്കറിയാം ...ചിന്തിക്കുമല്ലോ എന്ന് കരുതിയാ ഞാന്‍ മറുചോദ്യം ഉന്നയിച്ചത് ..
        ഈ വിഷയത്തില്‍ നിങ്ങള്‍ എത്ര ആരോപങ്ങള്‍ പറഞ്ഞാലും അത് തിരിച്ച് നിങ്ങള്‍ക്ക് എതിരെ ചോദിക്കാന്‍ മറ്റു മുസ്ലീം സംഘടനകള്‍ക്ക് കഴിയും .കാരണം ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക്‌ വോട്ടു ചെയ്യണം ചെയ്യണ്ട എന്നൊന്നും ഖുര്‍ആനിലോ ഹദീസിലോ നോക്കിയാല്‍ കിട്ടില്ല . അത് ഇജ്മാ ആ .മാറി മാറി ഭരിക്കുന്ന മുന്നണികളോട് സഹകരിക്കുക എന്ന നേതൃത്വത്തിന്റെ മികച്ച തിരുമാനം തെറ്റിയാലും അതിനു കൂലിയുണ്ട് .

        പ്രബോധന പ്രവത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു സ്ഥാപനത്തിലോ ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ഒരു രാജ്യത്തോ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്
        പരിഹാരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളോ സംഘടനകളുമായി ചേര്‍ന്ന് ആ വിഷയത്തില്‍ ആ പ്രശ്നംഇല്ലാഴ്മ ചെയ്യുക എന്ന മെച്ചപ്പെട്ട നേതൃത്വ ത്തിന്റെ തീരുമാനം തന്നെ യാണ് മികച്ചു നില്‍ക്കുന്നത് ..........

        കാര്യം മനസിലായിട്ടും (ഉള്‍ക്കൊള്ളാതെ) പിന്നെയും ചൊറിഞ്ഞു വരുന്ന ആളുകളെ കുറിച്ചു അല്ലാഹു പറയുന്നുണ്ട് .അവരോടു ടൈപ്പ് ചെയ്തു സമയം മേനക്കെട്ടിട്ടു കാര്യമില്ല .അത് കൊണ്ട് കാലൂ സലാമ .


      • Pma Nasar Doha ‎?Abu Mohamed സ്ഥാപിക്കുക " എന്ന അര്‍ഥം ഉള്ളതായി താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ. അത്ര മതി.

        ഇത് വെറും തെറ്റിദ്ധാരണ ....

        നിങ്ങള് ദീനിനെ നേരാം വണ്ണം സ്ഥാപിക്കുക" എന്ന അതിശയ പ്രയോഗത്തിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? എന്ന എന്റെ ചോദ്യത്തിന് അര്‍ത്ഥവത്തായ മറുപടി ലഭിക്കുന്നില്ല .അതുകൊണ്ട് തന്നെ ഇത്രയും ടൈപ്പ് ചെയ്ത സമയം മേനക്കെട്ടത് പോലെ ഇനിയും എന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തുന്നില്ല ..

        ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകാണ് .

        ഞാന്‍ മുന്‍പ്‌ പറഞ്ഞപ്രസക്തമായ ഭാഗം വീണ്ടും
        ആവത്തിക്കുകയാണ് ..

        "ദീനിനെ നേരം വണ്ണം നില നിര്‍ത്തുക (തുടര്‍ന്ന് കൊണ്ട് പോകുക ) ഭിന്നിക്കരുത് ".പ്രവാചകന്മാര്‍ക്കു നിര്‍ദ്ദേശിക്കപ്പെട്ടതിലൊരു കാര്യം മാത്രമാണിത് .
        നീതി യോടെയും സൂക്ഷ്മതയോടെയും പഠിക്കാന്‍ ശ്രമിച്ചാല്‍ പരലോക രക്ഷക്കായി ഏകദൈവാരധനയുടെ വെളിച്ചം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രാവാചകന്മാരുടെ പ്രബോധനരിതിതന്നെയാണ് ഖുര്‍ ആനിലും ഹദീസിലും നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയുക ."ഹേ പുതച്ചു മൂടിയവനെ എഴുന്നേറ്റു ജനങ്ങളെ താകീത് ചെയ്യുക' എന്ന് അല്ലാഹു നബിയോട് കല്‍പ്പിക്കുന്നതും പരലോക രക്ഷക്കായി ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനാണ് ..